മലയാള സിനിമ ചെറിയ സങ്കടത്തില്‍, എല്ലാം കലങ്ങി തെളിയട്ടെ; മഞ്ജു വാര്യര്‍

മലയാള സിനിമ ചെറിയ സങ്കടത്തില്‍, എല്ലാം കലങ്ങി തെളിയട്ടെ; മഞ്ജു വാര്യര്‍

കൊച്ചി: മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും നടി മഞ്ജുവാര്യർ പറഞ്ഞു. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടന്‍ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.

എത്രയും പെട്ടെന്ന് എല്ലാം കലങ്ങി തെളിയട്ടെ എന്നും കാർമേഘങ്ങള്‍ ഒഴിയട്ടെ എന്നും പറഞ്ഞ താരം താനും ടോവിനോയും ഇന്നിവിടെ നില്‍ക്കാൻ കാരണം മലയാള സിനിമയാണ് എന്നും നിങ്ങളുടെയൊക്കെ പിന്തുണയും സ്നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും നടി പറഞ്ഞു. മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച്‌ പഠിച്ചു കൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

TAGS: MANJU WARRIER | FILM
SUMMARY: Malayalam cinema in small sadness, let everything turn out to be chaotic; Manju Warrier

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *