മലയാളം മിഷൻ വയനാടിനൊപ്പം

മലയാളം മിഷൻ വയനാടിനൊപ്പം

ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാടിന് ഒരു ഡോളര്‍’ ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ചാപ്റ്ററിലെ നോര്‍ത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, സെന്‍ട്രല്‍, മൈസൂരു, ഉഡുപ്പി മേഖലകളിലെ കോ ഓര്‍ഡിനേറ്റര്‍മാരും, ധനസമാഹരണ കോ ഓര്‍ഡിനേറ്റര്‍മാരും, ചാപ്റ്റര്‍ ഭാരവാഹികളും, പഠനകേന്ദ്രങ്ങളിലെ അധ്യാപകരും നേതൃത്വം നല്‍കി. ചാപ്റ്ററിന്റെ ‘വയനാടിന് ഒരു കൈത്താങ്ങും വയനാടിനൊരു സ്‌നേഹസന്ദേശവും’ എന്ന ശീര്‍ഷകത്തില്‍ നടന്ന ധനശേഖരണ പരിപാടി, ഭാഷക്കപ്പുറം മനുഷ്യ വേദനകള്‍ തിരിച്ചറിയാനുള്ള മലയാളം മിഷന്‍ കുടുംബത്തിന്റെ ലക്ഷ്യബോധവും മാനവികതയും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളം മിഷന്‍ കേന്ദ്രങ്ങള്‍ ഇതിനകം അമ്പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
<BR>
TAGS : MALAYALAM MISSION | WAYANAD LANDSLIDE | CMDRF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *