മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ടോമി ജെ. ആലുങ്കലിന് ഭാഷാ മയൂരം
▪️ ടോമി ജെ ആലുങ്കൽ

മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ടോമി ജെ. ആലുങ്കലിന് ഭാഷാ മയൂരം

ബെംഗളൂരു: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഈ വര്‍ഷത്തെ ഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ ഭാഷ മയൂരം പുരസ്‌കാരം നേടി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത കവി കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ ടോമി ജെ.ആലുങ്കല്‍ കര്‍ണാടക ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമാണ്. മലയാളികള്‍ക്ക് കന്നഡ പഠനം സാധ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ കന്നഡ ഡവലപ്‌മെന്റ് അതോറിറ്റി മലയാളം മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കന്നഡ ഭാഷാ പഠന പദ്ധതിയുടെ കണ്‍വീനര്‍ കൂടിയാണ്.

ഭാര്യ: ആന്‍സി (എച്ച്.ആര്‍. വിഭാഗം, ക്രൈസ്റ്റ് കോളേജ്, ബെംഗളൂരു). മക്കള്‍: ക്രിസ്റ്റോ ആന്‍ ടോം, ജിയോ ആന്‍ ടോം. ദീര്‍ഘകാലമായി ചിക്കബാനവാരയിലാണ് താമസം.

<br>
SUMMARY : Malayalam Mission Bhasha puraskaram-2025

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *