മലയാളം മിഷൻ-കന്നഡ വികസന അതോറിറ്റി കന്നഡ പഠന ക്ലാസ്

മലയാളം മിഷൻ-കന്നഡ വികസന അതോറിറ്റി കന്നഡ പഠന ക്ലാസ്

ബെംഗളൂരു കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ മലയാളം മിഷന്‍ നടത്തുന്ന കന്നഡ ഭാഷാ പഠന ക്ലാസുകള്‍ക്ക് തുടക്കമായി. അധ്യാപകര്‍ക്കുള്ള പരിശീലനവും നോര്‍ത്ത് സോണ്‍ കന്നഡ ക്ലാസ്സുകളുടെ ഉദ്ഘാടനവും ജാലഹള്ളി പൈപ്പ്ലൈന്‍ റോഡിലെ കേരളാ സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് ഓഫീസില്‍ നടന്നു. കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. പുരുഷോത്തം ബിളിമലെ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മേധാ പട്ര്‍ധന്‍ സ്വാഗതം പറഞ്ഞു. മലയാളം- കന്നഡ മിഷൻ കൺവീനർ ടോമി ജെ. ആലുങ്കല്‍, എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, ചാപ്റ്റര്‍ പ്രസിഡന്റ് കെ.ദാമോദരന്‍, ബാലചന്ദ്രന്‍, കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹംഗല്‍, ബിന്ദു ഗോപാലകൃഷ്ണന്‍, അഡ്വ. ബുഷ്‌റ വളപ്പില്‍, ജ്യോത്സന, അനിത, മൃദുല, സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ ഡോ: പുരുഷോത്തമ ബിളിമലെ 15 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ബിളിമലെ സ്വന്തമായി രൂപകല്‍പ്പന ചെയ്ത കരിക്കുലമാണ് 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന (ചുരുങ്ങിയത് മൂന്ന് മാസം) ഈ ഹ്രസ്വ പഠന പദ്ധതിയിലുള്ളത്.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission – Kannada Development Authority starts Kannada study classes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *