മലയാളം മിഷന്‍ എം.ടി. അനുസ്മരണം

മലയാളം മിഷന്‍ എം.ടി. അനുസ്മരണം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ എം. ടി. വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.  യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളിയും മലയാളം മിഷന്‍ പി.ആര്‍.ഒ സതീഷ് തോട്ടശ്ശേരിയും ചേര്‍ന്ന് എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി.

മൈസൂരു മേഖലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മാരിയില്‍ സ്വാഗതവും ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍ നന്ദിയും പറഞ്ഞു. കണിക്കൊന്ന വിദ്യാര്‍ഥി പ്രാര്‍ത്ഥന മിഥുന്‍ വര്‍മ്മ, നീലക്കുറിഞ്ഞി വിദ്യാര്‍ഥികളായ ആവണി രമേശ്, നവനീത് നമ്പ്യാര്‍ എന്നിവര്‍ എം. ടി. കഥകള്‍ വായിച്ചു. അഡ്വ. ബുഷ്‌റ വളപ്പില്‍ മോഡറേറ്റര്‍ ആയി. മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍, രക്ഷിതാകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *