അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം
ബെംഗളൂരു മേഖല പഠനോത്സവം എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യുന്നു

അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

ബെംഗളൂരു: അറിനൊപ്പം കുട്ടികളിലെ സര്‍ഗവാസനയ്ക് പ്രോത്സാഹനമൊരുക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ മൈസൂരു, ബെംഗളൂരു മേഖലകളിലായി സംഘടിപ്പിച്ച പഠനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു.

ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന പരിപാടി എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം മേധാവി ജിസോ ജോസ്, കൈരളി നിലയം സെക്രട്ടറി പി.കെ.സുധീഷ്, അഡ്വ.ബുഷ്റ വളപ്പിൽ, ഫിലിപ്പ്, എൽദോ എന്നിവർ പ്രസംഗിച്ചു.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനയോഗ്യതാ പരീക്ഷയും നടത്തി. ചാപ്റ്ററിന്റെ 12-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

മൈസൂരു മേഖലയിലെ പഠനോത്സവം ഡി പോൾ സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഫാ. ജോമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.നാരായണ പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷ വഹിച്ചു. കോ ഓർഡിനേറ്റർ പ്രദീപ് കുമാർ, ദേവി പ്രദീപ്, റിജു, ജിൻസി,അനിത, സുചിത്ര,
ഷൈനി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.

▪️ മൈസൂരു മേഖല പഠനോത്സവം ഉദ്ഘാടന ചടങ്ങില്‍ നിന്ന്

<BR>
TAGS : MALAYALAM MISSION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *