മലയാളം മിഷൻ കാവ്യശില്പശാല

മലയാളം മിഷൻ കാവ്യശില്പശാല

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യശില്പശാല സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കവികളെയും കവിതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ബെംഗളൂരു, മൈസൂരു, ഉഡുപ്പി മേഖലകളിലെ കുട്ടികള്‍ക്കായി 6 ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ബെംഗളൂരു മേഖലയിലെ കുട്ടികള്‍ക്കായി നീതു കുറ്റിമാക്കലിന്റെ നേതൃത്വത്തില്‍ കൈരളി നിലയം വിമാനപുര സ്‌കൂളില്‍ നടന്ന സമാപന ക്ലാസ്സ് നടത്തി. മൈസൂരു മേഖലയിലെ കുട്ടികള്‍ക്കായി ജൂണ്‍ 23 ന് ക്ലാസ്സ് ഉണ്ടായിരിക്കും.

കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, കൈരളി കലാസമിതി സെക്രട്ടറി പി. കെ.സുധീഷ്, മദ്ധ്യമേഖല കോ. ഓര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ്, നോര്‍ത്ത് മേഖല കോ. ഓര്‍ഡിനേറ്റര്‍ ബിന്ദു ഗോപാലകൃഷ്ണന്‍, അക്കാഡമിക് കോ. ഓര്‍ഡിനേറ്റര്‍ മീരാനാരായണന്‍, ബെംഗലൂരുവിലെ വിവിധ മേഖലയില്‍ നിന്നുള്ള മിഷന്‍ അധ്യാപകരും നിരവധി വിദ്യാര്‍ഥികളും പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION | ART AND CULTURE,
SUMMARY : Malayalam Mission Poetry Workshop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *