ബെംഗളൂരു: കേരള സമാജം നെലമംഗല മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി പഠനത്തിന്റെ പ്രവേശനോത്സവം ജൂലൈ 28 ന് വൈകിട്ട് 3 മണിക്ക് ബില്‍മംഗല മുക്തി നടേശ്വര സമുദായ ഭവനില്‍ നടക്കും. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാര്‍ മുഖ്യാതിഥിയാകും. മലയാളം മിഷന്‍ പ്രധാന അധ്യാപികയും നോര്‍ത്ത് വെസ്റ്റ് കോര്‍ഡിനേറ്ററുമായ ബിന്ദുഗോപനും ചടങ്ങില്‍ സംബന്ധിക്കും. കണിക്കൊന്ന പാഠ്യപദ്ധതി വിജയികളായ വിദ്യാര്‍ത്ഥി കള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ കെ. ആര്‍. സതീഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ : 8050570195, 7337699071.
<br>
TAGS : MALAYALAM MISSION

Posted inASSOCIATION NEWS
