ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടനില്‍ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്.

മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയും കണ്‍സർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയർ ഗ്രീനിനെയാണ് സോജൻ പരാജയപ്പെടുത്തിയത്. 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റ് സോജൻ ജോസഫ് കൈപ്പിടിയില്‍ ഒതുക്കിയത്. ആഷ്‌ഫോർഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എൻഎച്ച്‌എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയുമാണ്. 2002 മുതല്‍ പൊതുരംഗത്ത് സജീവമാണ്.

കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എൻഎച്ച്‌എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയുമാണ്. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജൻ ജോസഫ് വിജയിച്ചത്. കണ്‍സർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥി ഡാമിയൻ ഗ്രീനിനെ 1779 വോട്ടിനാണ് സോജൻ പരാജയപ്പെടുത്തിയത്.

സോജൻ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയൻ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപ്പർ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിർണായകമായത്.

TAGS : SOJAN JOSEPH | BRITISH ELECTION |
MALAYALI
SUMMARY : Malayalee Sojan Joseph became a star in the British election

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *