ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു :  ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇലക്ട്രോണിക്സിറ്റി കൊനപ്പന അഗ്രഹാരയില്‍ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബെലന്ദൂരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 570 ഗ്രാം ഹൈഡ്രോ കഞ്ചാവുള്‍പ്പെടെ 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

തായ്ലാന്‍ഡില്‍നിന്ന് പാഴ്സലായിട്ടാണ് ലഹരിമരുന്നെത്തിച്ചത്. സര്‍ജാപുര മെയിന്‍ റോഡിലെ കാര്‍മലാരം പോസ്റ്റ് ഓഫീസില്‍ നിന്നും സംശയാസ്പദമായ നിലയില്‍ ഒരു പാഴ്‌സല്‍ പിടികൂടി. പരിശോധനയില്‍ പാഴ്സലിനുള്ളില്‍ ഒളിപ്പിച്ച ലഹരിവസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ലിജിനയുടെ തായ്ലാന്‍ഡിലുള്ള മലയാളിസുഹൃത്ത് സഹദാണ് ലഹരിമരുന്ന് അയച്ചതെന്ന് പോലീസ് മനസ്സിലാക്കുകയായിരുന്നു.

ഇയാളും ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിജിനാ സുരേഷ് പതിവായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സഹദിനെയും മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടാളികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
<br>
TAGS : DRUG ARREST
SUMMARY : Malayalee women arrested with drugs in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *