സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന കമ്മിറ്റിയിൽ അംഗമായി മലയാളിയും. കണ്ണൂർ കണ്ണാപുരം സ്വദേശിയും ബെംഗളൂരു ഐ.ടി. മേഖല  സി.പി.എം. ലോക്കൽ കമ്മിറ്റിയായ സി.പി.എം. ഐ.ടി. ഫ്രണ്ടിന്റെ സെക്രട്ടറിയുമായ സൂരജ് നിടിയങ്ങയാണ് 23 അംഗ കമ്മിറ്റിയുടെ ഭാഗമായത്. നിലവില്‍ കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയാണ്.

കർണാടകയിൽ ഐടി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള സർക്കാർനീക്കം ഐടി ഫ്രണ്ട് നിരന്തര പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം 2009ൽ ജോലിക്കായി ബെംഗളൂരുവിലെത്തിയ സൂരജ് ഐടി മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പ്രവർത്തനം നടത്തിയിട്ടുണ്ട്.

തുമകൂരുവിൽ സമാപിച്ച പാർട്ടിയുടെ 24-ാം സംസ്ഥാന സമ്മേളനത്തില്‍ ഡോ. കെ. പ്രകാശിനെ സി.പി.എം. കർണാടക സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. നിലവിലെ സെക്രട്ടറി യു. ബസവരാജിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജി.സി. ബയ്യാ റെഡ്ഡി, മീനാക്ഷീ സുന്ദരം, എസ്. വരലക്ഷ്മി, ഗോപാലകൃഷ്ണ ഹരളഹള്ളി, സയ്യിദ് മുജീബ്, യാദവഷെട്ടി, മുനി വെങ്കടപ്പ, കെ. നീല, കെ. മഹന്ദേഷ്, ചന്ദ്രപ്പ ഹൊസകെര എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ.
<BR>
TAGS : CPM
SUMMARY : Malayali also in CPI(M) Karnataka State Committee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *