എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ പുകവലിച്ചു; മലയാളി അറസ്റ്റില്‍

എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ പുകവലിച്ചു; മലയാളി അറസ്റ്റില്‍

എയര്‍ ഇന്ത്യാ വിമാനത്തിന്റെ ശൗചാലയത്തില്‍ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദമാമില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.30-ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനും ആലപ്പുഴ മാന്നാര്‍ എരുമത്തൂര്‍ പാദൂര്‍ സ്വദേശിയുമായ മുഹമ്മദാലി ഹൈദ്രോസ്‌കുട്ടി(54)യെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

യാത്രയ്ക്കിടയില്‍ ടോയ്‌ലറ്റില്‍ കയറിയ ഇയാള്‍ ലൈറ്റര്‍ ഉപയോഗിച്ച്‌ സിഗരറ്റ് കത്തിച്ചു. ഇതോടെ പുക ഉയരുകയും വിമാനത്തിലെ അഗ്‌നിസുരക്ഷാ അലാറം മുഴങ്ങുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ടോയ്‌ലറ്റില്‍ നിന്നു പുറത്തുവന്ന മുഹമ്മദാലിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചു.

വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എയര്‍പോര്‍ട്ട് മാനേജരെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ യാത്രക്കാരനെ തടഞ്ഞുവെച്ച്‌ പോലീസിനു കൈമാറുകയായിരുന്നു.

TAGS : ARRESTED
SUMMARY : Malayali arrested for smoking in toilet of Air India flight

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *