അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണം; മലയാളി ബാലന് പരുക്ക്

അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണം; മലയാളി ബാലന് പരുക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും  ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ് നായ ആക്രമിച്ചത്. രക്ഷിക്കാൻ ചെന്ന റിഷാദിനും കടിയേറ്റു. കുട്ടിയുടെ തലയ്ക്ക് പിന്നിലും ചെവിയിലും തുടയിലുമാണ് കടിയേറ്റത്. അയല്‍വാസികളായ മഗേശ്വരി, സഞ്ജയ് എന്നിവരുടെ റോട്ട്‌വൈലർ വിഭാഗത്തില്‍ പെട്ട നായയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നായ കുട്ടിയെ ആക്രമിച്ചത്.

വീടിന്റെ മുകൾനിലയിൽ തുറന്നുവിടാറുള്ള നായയെ കെട്ടിയിടണമെന്ന്‌ പലതവണ ആവശ്യപ്പെട്ടുവെങ്കിലും അയൽവാസി അത് ചെവിക്കൊണ്ടില്ലെന്ന്  നിഷാദ് പറഞ്ഞു. നിഷാദിന്റെ പരാതിയിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
<br>
TAGS : DOG ATTACK
SUMMARY : Malayali boy injured after being attacked by neighbor’s pet dog

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *