മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിലേക്ക് കർണാടക ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി. ഗിരീഷ് (48) ആണ് മരിച്ചത്. ഗിരീഷിന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. പരുക്കേറ്റവരെ ബന്ദിഗോപാൽ ബിആർഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയാണ് ഗിരീഷിന്റെ ഭാര്യ. മക്കൾ: ഷോൺ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ).

TAGS: BENGALURU | ACCIDENT
SUMMARY: Malayali family enroute to bangalore met with accident, one dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *