ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി റിമാൻഡ്ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. മലയാളിയായ ഹോട്ടലുടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

കോറമംഗലയിലെ ജിഎസ് സ്യൂട്ട് ഹോട്ടലിന്റെ ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധമുയർത്തി. ഇതോടെ മഡിവാള പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തു.

തുടർന്ന് ഹോട്ടലിന്റെ മാനേജരെയും ഏതാനും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസ്‌പ്ലേ ബോർഡ് ഹാക്ക് ചെയ്തതിനാലാണ് മോശം സ്‌ക്രോൾ വന്നതെന്ന് സർഫറാസ് മൊഴിനൽകിയതായി പോലീസ് പറഞ്ഞു.

<br>

TAGS : ARRESTED, DEROGATORY COMMENTS ISSUE,

SUMMARY: Malayali hotel manager arrested for making derogatory remarks about Kannadigas on hotel display board

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *