ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്നാരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം

ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്നാരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം

ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് ഇവരെ അടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരുക്കേറ്റത്. തലയിലും മുഖത്തുമാണ് ഇരുവർക്കും മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പും ചട്ടകവുമുപയോഗിച്ചായിരുന്നു ആക്രമണം. ഹോട്ടലിൽ വന്ന ഒരു സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

TAGS :  ATTACK
SUMMARY : Malayali hotel staff beaten up for not getting tomato sauce with laddu.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *