78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍
▪️ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനവ മൈത്രി റാലിയില്‍ നിന്ന്

78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാജ്യത്തിൻ്റെ 78-ാ മത് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരൂവിലെ വിവിധ മലയാളി സംഘടനകൾ. മാനവമൈത്രീ റാലി, സൗജന്യമെഡിക്കല്‍ ക്യാമ്പ്,  ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രശ്നോത്തരി മത്സരങ്ങൾ, മധുര പലഹാര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

🟥മലബാര്‍ മുസ്ലിം അസോസിയേഷന്‍:  മൈസൂര്‍ റോഡ് എംഎംഎ ഹാളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രസിഡണ്ട് ഡോ. എന്‍ എ. മുഹമ്മദ് പതാക ഉയര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും ഇന്ത്യയുടെ മതേതര സ്വഭാവവും കളങ്കപ്പെടാതെ സംരക്ഷിക്കപ്പെടാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ചരിത്രം പരിശുദ്ധിയോടെ തലമുറകള്‍ കൈമാറ്റപ്പെടേണ്ടതെന്ന ലക്ഷ്യത്തിലാവണം ചരിത്രം പഠിക്കേണ്ടതും പകര്‍ത്തേണ്ടതുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി സി സിറാജ്, പി എം അബ്ദുല്‍ ലത്തീഫ് ഹാജി, കബീര്‍ ജയനഗര്‍, ടി സി ശബീര്‍, അബ്ദുല്‍ കലാം ആസാദ്, കെ മൊയ്ദീന്‍, തന്‍സീഫ്. അഷ്രഫ് മലയമ്മ. ആഷിര്‍ പി എം ആര്‍, സാജിദ്, എം ടി റഫീഖ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ വഴിയോരങ്ങളില്‍ പായസവിതരണവും നടന്നു. ശംസുദ്ദീന്‍ കൂടാളി സ്വാഗതവും പി എം മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.

◼️ മലബാര്‍ മുസ്ലിം അസോസിയേഷന്‍

 

ശ്രീനാരായണ സമിതി : വൈറ്റ് ഫീല്‍ഡ് അംബേദ്കര്‍ നഗര്‍ എസ്.എന്‍ വിദ്യാമന്ദിറില്‍ 78 മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സമിതി പ്രസിഡന്റ് ശ്രീ എന്‍ രാജമോഹനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന വിദ്യാര്‍ഥി മാര്‍ച്ചു പാസ്റ്റില്‍ സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു. വൈസ് ചെയര്‍മാന്‍ എ ബി ഷാജ് വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂള്‍ അസിസ്റ്റന്റ് മിസ്ട്രസ് ഷൈലജ കൌള്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. സമിതി ജോയിന്റ് ട്രഷറര്‍ അനൂപ് എ.ബി, വൈസ് പ്രസിഡന്റ്മാരായ കെ പീതാംബരന്‍, രാജീവ് കൂരാഞ്ചി, ജോയിന്റ് സെക്രട്ടറിമാരായ ജെ പ്രമോദ്, അശോകന്‍ കെ, കെ പി സജീവന്‍, ബോര്‍ഡ് മെമ്പര്‍മാരായ വിജയകുമാര്‍ കെ വി, വി.കെ വിശ്വംഭരന്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ മഞ്ജുനാഥ് എന്നിവര്‍ പങ്കെടുത്തു. മധുര പലഹാര വിതരണവും നടന്നു.

◼️ ശ്രീനാരായണ സമിതി

 

🟥 ബെംഗളൂരു മലയാളി ഫോറം : ബെംഗളൂരു മലയാളി ഫോറം സ്വാതന്ത്ര്യ ദിനാഘോഷം എസ്.ജി പാളയിലെ സി.എസ്.ടി വിദ്യാഭവനിൽ നടന്നു. പ്രസിഡന്റ് ജോജോ പി ജെ പതാക ഉയർത്തി. ഫാദര്‍ തോമസുകുട്ടി സേവ്യർ മുഖ്യാതിഥി ആയിരുന്നു, സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡന്റ് അരുൺ, ട്രഷറര്‍ ഹാരോൾഡ്‌ മാത്യു, ജോയിന്റ് ട്രഷറർ പ്രജി വി എന്നിവർ സംസാരിച്ചു. ഫാദര്‍ ജോസ് കുരിശിങ്കൽ, ഫാദര്‍ നിവിൻ മുളങ്കാട്ടിൽ, ഫാദര്‍ ജോസഫ് സി.എസ്.ടി, അഡ്വ മെന്റോ ഐസക്, മധു കാലമാനൂർ, സജീവ് ഇജെ, ചാർലി മാത്യു, രവി ചന്ദ്രൻ, ഡോ. ബീന, ഓമന ജേക്കബ്, അനിൽ ധർമപതി, ടോണി, വിനോദ്, അബിൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. ലേഡീസ് വിങ്, സി.എസ്.ടി വിദ്യാഭവൻ വിദ്യാർഥികളുടെയും കലാപരിപടികൾ അരങ്ങേറി.

◼️ ബെംഗളൂരു മലയാളി ഫോറം

 

🟥 തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ : 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മാനവ മൈത്രി റാലി നടത്തി. ആര്‍ വി പിള്ള റാലിക്ക് നേതൃത്വം നല്‍കി. ഹോളിക്രോസ് സ്‌കൂള്‍ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ കുട്ടികളും, സംഘടനാ അംഗങ്ങളും, തദ്ദേശവാസികളും ഒരുമിച്ചു ചേര്‍ന്നാണ് വര്‍ണ്ണശബളമായ ഈ റാലി ഒരുക്കിയത്. പ്രസിഡന്റ് പി മോഹന്‍ദാസ് സെക്രട്ടറി പ്രദീപ് പി.പി. ട്രഷറര്‍ എ.കെ രാജന്‍, കണ്‍വീനര്‍ കെ. വി രാധാകൃഷ്ണന്‍, പൊന്നമ്മദാസ്, പ്രഹ്ലാദന്‍, ജി .എസ് പിള്ള, കല്പന പ്രദീപ്, പ്രകല്‍പ്. പി. പി. ഡോ. മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

◼️ തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍


🟥 ദീപ്തി വെൽഫെയർ അസോസിയേഷൻ:
പ്രസിഡണ്ട് കെ. സന്തോഷ് കുമാര്‍, സെക്രട്ടറി ഇ. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കണ്ണൂരിലെ പ്രസിദ്ധമായ ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍മാരായ ഐശ്വര്യ. വി എം, ജംഷീര്‍.കെ, യദുകൃഷ്ണന്‍, അരുന്ദീപ്.എം എന്നിവര്‍ രോഗികളെ പരിശോധിച്ചു. രോഗികള്‍ക്ക് ആശുപത്രി അധികൃതര്‍ മരുന്നുകള്‍ സൗജന്യമായി നല്‍കി. ഡോക്ടര്‍ അരുന്ദീപ് ദീപ്തി പ്രവര്‍ത്തകര്‍ക്ക് യോഗയെ കുറിച്ചും ആരോഗ്യസംരക്ഷണത്തെകുറിച്ചും ബോധവത്കരണ ക്ലാസെടുത്തു.

◼️ ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്

 

പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീൽഡ്: ചെയർമാൻ ഡി. ആർ. കെ. പിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി രാഗേഷ്, വൈസ് പ്രസിഡണ്ട് നിഷ രാജേഷ്, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

◼️ പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീൽഡ്

 

🟥 നന്മ ബെംഗളൂരു കേരള സമാജം : സമാജം ഓഫീസില്‍ പ്രസിഡന്റ് ഹരിദാസന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കുകയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സുരേഷ്,
മനോജ്, വിഘ്‌നേശ്വരന്‍, ബാലകൃഷ്ണന്‍, സുരേന്ദ്രന്‍, രവീന്ദ്രന്‍, സി.കെ മണി,ജയരാജ്, കെ.കെ മോഹന്‍,ചന്ദ്രന്‍, വനിതാവിഭാഗം കണ്‍വീനര്‍ ദീപാസുരേഷ്, സുമതി, തേജസ് ചാരിറ്റബിള്‍ ട്രസ്റ്റി മധുകലമാനൂര്‍, എസ്.ബി.എം,എ മുന്‍ സെക്രട്ടറി സുരേഷ്ബാബു, സീനിയര്‍ സിറ്റിസന്‍ ഗോപാലകൃഷ്ണന്‍, ജോയ്, പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

◼️ നന്മ ബെംഗളൂരു കേരള സമാജം

 

വൈറ്റ്ഫീല്‍ഡ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ്: കുട്ടികളുടെ കന്നഡ മാഗസിനായ തൊദല്‍നുടിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു. ദേശീയഗാനത്തോടെ പതാക ഉയര്‍ത്തി ആരംഭിച്ച സ്വാതന്ത്രനാഘോഷം വൈന്നേരം അഞ്ചരമണിയോടെയോടെ ദേശീയ ഗാനത്തോടെ സമാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണിവരെ നടന്ന സംസ്ഥാനതല ചിത്രരചന മത്സരത്തില്‍ വിവിധ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അറുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പെന്‍സില്‍, കളര്‍ ഡ്രോയിങ് ഇനങ്ങളില്‍ ആണ് മത്സരം ഏര്‍പ്പെടുത്തിയത്. ചിത്രകാരന്‍മാരായ ഷെഫീക്ക് പുനത്തില്‍ ബ്രിജി കെ.റ്റി, വിമല നാഥന്‍ അടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 24 വര്‍ഷത്തോളം ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച പി രാജനെ ഈ സ്വതന്ത്ര ദിനാഘോഷ ചടങ്ങില്‍ ആദരിച്ചു. ഷഫീഖ് പുനത്തില്‍ ചിത്രകലകളെ കുറിച്ചും ബ്രിജി കെ. ടി. ഗാന്ധി കഥകളെ കുറിച്ചും സംസാരിച്ചു. ഡോ. സുഷ്മ ശങ്കറിന്റെ അധ്യക്ഷത വഹിച്ചു. പ്രൊഫ. രാകേഷ് .വി എസ്. സ്വാഗതവും റെബിന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ പതിനൊന്നാമത്തെ വര്‍ഷമാണ് സംസ്ഥാനതല ചിത്രരചന മത്സരവും സ്വാതന്ത്രദിനാഘോഷവും നടക്കുന്നതെന്ന് മലയാളിയും മാസികയുടെ ചീഫ് എഡിറ്ററുമായ ഡോ.സുഷ്മ ശങ്കര്‍ പറഞ്ഞു.

◼️ വൈറ്റ്ഫീല്‍ഡ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ്

 

<br>
TAGS : 78TH INDEPENDENCE DAY | MALAYALI ORGANIZATION
SUMMARY : Malayali organizations in Bengaluru celebrate the 78th Independence Day in a grand manner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *