ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ഖരഗ്പുർ ഐ.ഐ.ടിയില്‍ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ദേവിക ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്.

ഇന്നലെ രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ മൃതദേഹം ഏവൂരിലെ വീട്ടില്‍ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേവികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപാഠികള്‍ ആരോപിച്ചു. എ ബ്ലോക്കില്‍ താമസിച്ചിരുന്ന ദേവികയുടെ മൃതദേഹം ബി ബ്ലോക്കില്‍നിന്ന് എങ്ങനെ കണ്ടെത്തിയെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.


TAGS: IIT| STUDENT| DEATH|
SUMMARY: Malayali student hanged to death in Kharagpur IIT

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *