മംഗളൂരുവില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് പരുക്ക്

മംഗളൂരുവില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: മംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും പത്തനംതിട്ട ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകനുമായ സുമിത്ത് (22) ആണ് മരിച്ചത്. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം.

സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസറഗോഡ് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മാതാവ്:  പത്മ. സഹോദരി: ഡോ. സൈമ സുരേഷ്. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
<BR>
TAGS :  ACCIDENT | MANGALURU
SUMMARY : Malayali student dies in scooter accident in Mangaluru. friend is injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *