മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ എം.സി.എ വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകനും യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥിയുമായ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.

വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് ​കൊണ്ടുപോയി.

പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്കൂൾ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖിൽ വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.
<BR>
TAGS : MALAYALI STUDENT, HEART ATTACK,
SUMMARY : Malayali student dies of heart attack in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *