മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

ബെംഗളൂരു: കണ്ണൂരിൽ നിന്നും മൈസൂരു ശ്രീരംഗപട്ടണയിൽ വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി കടവത്തൂർ വാഴയിൽ വീട്ടിൽ രാജീവൻ- സജിത ദമ്പതികളുടെ മകൻ ശ്രീഹരി (14) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ ബാൽമുറി തടാകത്തിൽ ആണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മൈസൂരു കെ.ആർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ശ്രീപാർവതി.
മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.

<br>
TAGS: DROWNED TO DEATH | MYSORE
SUMMARY: Malayali student drowns in Mysore.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *