മലയാളി വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശി ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ.

രണ്ടുവര്‍ഷം മുമ്പാണ് ജര്‍മനിയിലെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കാരം നടത്തും.

TAGS : LATEST NEWS
SUMMARY : Malayali student found dead in Germany

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *