70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

ബെംഗളൂരു : 70 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്തുന്നതിനിടെ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിന്‍ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്.

ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ആനേക്കലിലുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത പാര്‍പ്പിട സമുച്ചയത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഘം താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലെ നിര്‍മാണപ്രവൃത്തികള്‍ പരിശോധിക്കാന്‍ ഏതാനും എന്‍ജിനിയര്‍മാരെത്തിയിരുന്നു. ഇവര്‍ പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച് ലഹരിസംഘം രണ്ടാംനിലയിലെ ഫ്‌ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. എന്‍ജിനിയര്‍മാര്‍ അറിയിച്ചതിന് തുടര്‍ന്ന് പോലീസ് എത്തി സച്ചിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി.
<br>
TAGS : ARRESTED | MALAYALI YOUTH | DRUG ARREST
SUMMARY : Malayali youth arrested while smuggling drugs worth Rs 70 lakh; three escape

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *