മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആൽബർട്ട:  കോട്ടയം സ്വദേശിയായ യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ അരുണ്‍ ഡാനിയേല്‍(29)ആണ് മരിച്ചത്. നയാഗ്രയ്ക്ക് അടുത്തുള്ള സെന്റ് കാതറൈന്‍സിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

സി ഐ ബി സി ബാങ്ക് മുന്‍ ഉദ്യോഗസ്ഥനാണ്. വിദ്യാര്‍ഥിയായി 2017ലാണ് അരുണ്‍ കാനഡയിലെത്തിയത്. സാര്‍ണിയ ലാംടണ്‍ കോളജിലാണ് പഠിച്ചിരുന്നത്.
<BR>
TAGS : CANADA
SUMMARY : Malayali youth found dead in Canada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *