ഗോവയിൽ സബ് കളക്ടറായിരുന്ന മലയാളി യുവാവ് മരിച്ച നിലയിൽ

ഗോവയിൽ സബ് കളക്ടറായിരുന്ന മലയാളി യുവാവ് മരിച്ച നിലയിൽ

മുംബൈ:  വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ  ഗോവയിൽ സബ്  കളക്ടറായിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി വിജയ്​ വേലായുധൻ (33) ആണ് മരിച്ചത്. ഡോംബിവലിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഐഎഎസ് ഉപേക്ഷിച്ച വിജയ് നിലവിൽ ഗൂഗ്ളിൽ ഹെഡ് ഓഫ് സ്ട്രാറ്റജി ആയാണ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം നിശ്ചയിച്ചത്. സഹപാഠിയായ പെൺകുട്ടിയായിരുന്നു വധു. പെരുമ്പാവൂർ സ്വദേശിയായ വേലായുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. വിവാഹ ഒരുക്കങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു​ മരണം.

ഗൂഗിളിന്റെ സിംഗപ്പൂർ ഓഫിസിൽ ഐടി വിദഗ്ധനായ വിജയ് വർക്ക് ഫ്രം ​ഹോം വ്യവസ്തയിലാണ് ജോലി ചെയ്തിരുന്നത്. താനെയില്‍ പുതിയൊരു ഫ്ലാറ്റ് അടുത്തിടെ യുവാവ് വാങ്ങിയിരുന്നു. പുറത്ത് കുറിപ്പെഴുതി വെച്ച് വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: NATIONAL | DEATH
SUMMARY: Malayali youth who was sub collector in Goa dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *