രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ കര്‍ണാടകയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി.  മാണ്ഡ്യ. മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് മൂവരും പിടിയിലായത്.

ചോദ്യംചെയ്യലിൽ, ബെംഗളൂരുവിലെ ഒരു മലയാളിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
<br>
TAGS ; DRUGS CASE
SUMMARY : Malayalis caught with MDMA worth Rs 2 lakh in Karnataka

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *