പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിൽ കത്വയിൽ ഞായറാഴ്ച നടന്ന പൊതുറാലിയിൽ സംസാരിക്കുന്നതിനിടെ ഖാർഗെയ്ക്ക് തളർച്ച അനുഭവപ്പെട്ടത്. വേദിയിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ താങ്ങിയാണ് അദ്ദേഹത്തെ ഇരിപ്പിടത്തിൽ എത്തിച്ചത്.

ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വേണ്ട പരിചരണം നൽകുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ചാണ് ഖാർഗെ സംസാരിച്ചത്. ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരിക്കും നിശ്ചയിച്ചിരിക്കുന്ന മറ്റു പരിപാടികൾ അദ്ദേഹം പങ്കെടുക്കുമോ​ എന്ന് തീരുമാനിക്കുകയെന്ന്, ജമ്മു കശ്മീർ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രവീന്ദ്ര ശർമ പറഞ്ഞു.

TAGS: NATIONAL | MALLIKARJUN KHARGE
SUMMARY:Mallikarjun Kharge faints during public speech

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *