മമത സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിര്‍മല സീതാരാമന്‍

മമത സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് ‘മ്യൂട്ട്’ ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നീതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെ മടങ്ങണം എന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവര്‍ ഏഴാമതായി സംസാരിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തുവെന്ന മാധ്യമങ്ങല്‍ക്ക് മുമ്പില്‍ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്. സത്യം പറയാന്‍ മമത തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കൃത്യമായ സമയം അനുവദിച്ചിരുന്നെന്നും അത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ മുന്നണിയുടെ ഭാഗമായ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും യോഗം ബഹിഷ്‌കരിച്ചു. അതേ സമയം എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല.
<BR>
TAGS : NIRMALA SITHARAMAN | MAMATA BANERJEE | NITI AYOG
SUMMARY : Mamata did not turn off the mic while speaking, it is a lie; Nirmala Sitharaman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *