മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി

മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി

കോഴിക്കോട്: മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. മനസമാധാനത്തിന് വേണ്ടിയാണ് താന്‍ നാടു വിട്ടത് എന്ന് രജിത് കുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

പ്രതികളേക്കാള്‍ കൂടുതല്‍ പീഡനം താന്‍ അനുഭവിക്കുന്നുണ്ടെന്നും ചെയ്യാത്ത തെറ്റിനാണ് ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രജിത് കുമാര്‍ പറഞ്ഞു. രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.

2023 ആഗസ്ത് 22നാണ് വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ കാണാതായത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Mami missing Case; The driver Rajith Kumar and his wife were found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *