ലൂസിഫറിനെ വെല്ലുന്ന മേക്കിങ്ങ് ?; എമ്പുരാൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

ലൂസിഫറിനെ വെല്ലുന്ന മേക്കിങ്ങ് ?; എമ്പുരാൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു.

മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസർ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.

അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് . ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വാവ, ക്രിയേറ്റീവ് ഡയറക്ടർ: നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ: സ്റ്റണ്ട് സിൽവ.
<BR>
TAGS : EMPURAN | MOHANLAL
SUMMARY : Mammootty released the teaser of Empuran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *