യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പോലീസ് പിടിയില്‍

യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പോലീസ് പിടിയില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച അജ്മല്‍ പിടിയില്‍. കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും കാറില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറെയും പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്ന് സൂചനയുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്.

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

TAGS: KERALA | ARREST | ACCIDENT
SUMMARY: Kollam Hit and run case accused ajmal arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *