മദ്യലഹരിയിൽ എട്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ എട്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ റോഡരികിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളുടെ ചില്ല് തകർത്തതിന് യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രതാപ് ചന്ദ്ര ബേഗ് (29) ആണ് അറസ്റ്റിലായത്. ബൈതരായണപുരയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.  മദ്യലഹരിയിലായിരുന്ന ഇയാൾ നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങളുടെ ചില്ലുകൾ കല്ലുകൊണ്ട് തകർക്കുകയായിരുന്നു.

അഞ്ച് കാറുകൾ, രണ്ട് ചരക്ക് വാഹനങ്ങൾ, ഒരു പാസഞ്ചർ വാൻ എന്നിവയുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു. ചില കാറുകളിലെ മ്യൂസിക് സിസ്റ്റങ്ങളും കേബിളുകളും പ്രതാപ് ചന്ദ്ര വലിച്ചെറിഞ്ഞു. ഇതിനു ശേഷം പോലീസ് പട്രോളിംഗ് വാഹനവും തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

TAGS: BENGALURU UPDATES | ARREST
SUMMARY: Man arrested after damaging eight vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *