പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പെട്രോൾ ടാങ്കിൽ പെൺസുഹൃത്തിനെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തിയ ടെക്കി യുവാവ് അറസ്റ്റിൽ. സർജാപുര മെയിൻ റോഡിലായിരുന്നു സംഭവം. യുവതിയെ പെട്രോൾ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.

ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. പെൺസുഹൃത്തിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന കാമുകന് അഭിമുഖമായാണ് കാമുകി ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ ഇരുന്നിരുന്നത്. ഇത്തരം സ്റ്റണ്ടുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും, ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ വ്യക്തമാക്കി.

 

TAGS: BENGALURU | ARREST
SUMMARY: Bengaluru techie’s video with woman sitting on bike fuel tank lands them in police trouble

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *