യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ വനിതാ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവാവ് അറസ്റ്റിൽ. മൈസൂരു-ബെംഗളൂരു റോഡിൽ ഗോപാലൻ മാളിന് സമീപം ബുധനാഴ്ചയാണ് സംഭവം. വിജയനഗർ സ്വദേശി ഹർഷ എച്ച്.ബിയാണ് പിടിയിലായത്.

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ മാധ്യമ പാനലിസ്റ്റുമായ അക്ഷത രവികുമാറിനെതിരെയാണ് ഇയാൾ അശ്ലീല ആംഗ്യം കാണിച്ചത്. അക്ഷത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. അക്ഷത നൽകിയ പരാതിയിൽ ചാമരാജ്പേട്ട് പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

 

TAGS: BENGALURU | ARREST
SUMMARY: Man held for making ‘obscene gesture’ at Youth Congress woman secretary in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *