പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

ബെംഗളൂരു: മിഠായി നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ബെളഗാവിയിലെ ചിക്കൊടി നിപാനിയിലെ ബാദൽ പ്ലോട്ടിലാണ് സംഭവം. ആസിഫ് ഭഗവാൻ (58) ആണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും, ഇവിടെവെച്ച് പീഡിപ്പിക്കുകയും ആയിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Man lures 10-year-old with chocolate and sexually assaults her in Nipani, arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *