കർണാടക എക്സ്പ്രസ് ട്രെയിനി​ൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

കർണാടക എക്സ്പ്രസ് ട്രെയിനി​ൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കർണാടക എക്സ്പ്രസ് ട്രെയിനി​ൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് റെയിൽവേ കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വാഡി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട് നാല് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഡി റെയിൽവേ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ വ്യാജ സന്ദേശം അയച്ചത് ഇയാൾ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടക്കലിലേക്കുള്ള യാത്രക്കിടയിലാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി ​സന്ദേശം മുഴക്കിയത്.

TAGS: KARNATAKA EXPRESS | BOMB THREAT
SUMMARY: Karnataka express recieves hoax bomb threat, one arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *