പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളുടെ അകിട് അറുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ചാമരാജ്പേട്ടിലായിരുന്നു സംഭവം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാമരാജ്പേട്ടിലെ വിനായക് നഗറിൽ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും ചോരവാർന്ന് തൊഴുത്തിൽ നിന്ന് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.

വീടിന് സമീപത്ത് തയ്യൽ കടയിൽ സഹായി ആയി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ ഷെയ്ഖ് നാസർ. ഇയാൾ മദ്യ ലഹരിയിലാണ് കൃത്യം ചെയ്‌തതെന്നാണ് പോലീസിന്റെ നിഗമനം.

TAGS: BENGALURU | ARREST
SUMMARY: Man arrested for allegedly slashing udders of three cows in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *