കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബെംഗളൂരു: കാമുകിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വിരാട് നഗർ സ്വദേശി മൈക്കിൾ രാജ് എന്നയാളാണ് പിടിയിലായത്. കാമുകിയുടെയും തന്റെയും ബന്ധത്തിന് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് രാജ് പോലീസിനോട്‌ പറഞ്ഞു. 27കാരിയായ കാമുകി വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം.

ജോലിക്ക് പോയി തിരിച്ചെത്തിയ യുവതി കുട്ടിയെ തലയിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിലായ നിലയിലാണ് കണ്ടത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

യുവാവ് കുട്ടിയെ മർദിക്കുന്നത് കണ്ടതായി അയൽക്കാരാണ് പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ബൊമ്മനഹള്ളി പോലീസ് രാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഗാരേജിലാണ് രാജ് ജോലി ചെയ്തിരുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ കുഞ്ഞിൻ്റെ അമ്മ ഗാരേജിന് എതിർവശത്താണ് താമസിച്ചിരുന്നത്. രാജും യുവതിയും തമ്മിൽ അടുപ്പത്തിലാവുകയും ആറുമാസം മുമ്പ് ബൊമ്മനഹള്ളിയിലെ വിരാട് നഗറിലെ ഫ്‌ളാറ്റിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

TAGS: BENGALURU UPDATES | CRIME
SUMMARY: Man held for ‘killing’ girlfriend’s three-year-old child in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *