സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹമാധ്യമമായ എക്‌സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ (ബിഐഇസി) ജീവനക്കാരനാണ് ഇയാൾ.

പോസ്റ്റിൽ ഇന്ത്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. എല്ലാവരും പാകിസ്താനിലേക്ക് പോകണമെന്നും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കണമെന്നും ഖുറേഷി പോസ്റ്റിൽ എഴുതി. പോസ്റ്റ്‌ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ഖുറേഷി ബെംഗളൂരുവിലാണ് താമസിക്കുന്നത്. ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU UPDATES| ARREST
SUMMARY: Man arrested from bengaluru on sharing pro pak posts in x

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *