കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ നേരിട്ട് കാണാൻ സുരക്ഷ ജീവനക്കാർ അനുവദിക്കാത്തതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജെപി നഗറിലെ കുമാരസ്വാമിയുടെ വീടിനു മുമ്പിലാണ് സംഭവം. മാണ്ഡ്യയിലെ കെആർ പേട്ട് എംഎൽഎയുടെ പിഎ മഹാദേവയാണ് (46) ആത്മഹത്യക്ക് ശ്രമിച്ചത്. കുമാരസ്വാമിയുടെ കടുത്ത ആരാധകനാണ് ഇയാൾ.

കഴിഞ്ഞ ദിവസം കുമാരസ്വാമിയുടെ വീടിനു മുമ്പിൽ മദ്യപിച്ചെത്തിയ ഇയാൾ മന്ത്രിയെ നേരിട്ട് കാണണമെന്ന് സുരക്ഷ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇയാളെ തടഞ്ഞു. ഇത് പിന്നീട് തർക്കത്തിൽ കലാശിച്ചു. ഒടുവിൽ പോക്കറ്റിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് മഹാദേവ സ്വന്തം കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇയാൾ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുരക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടർ (എ.ആർ.എസ്.ഐ) വെണ്ടകചലപതി നൽകിയ പരാതിയിൽ മഹാദേവക്കെതിരെ ജയനഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | HD KUMARASWAMY
SUMMARY:Man attempts suicide on denial of seeing HD kumaraswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *