പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച്‌ മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ മർദിച്ചതെന്നാണ് വിവരം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുവരെ ആരും പരാതി നൽകിയില്ലെന്നും, ഇക്കരണത്താൽ സ്വമേധയാ കേസെടുത്തതായും സിറ്റി പോലീസ് അറിയിച്ചു. സ്ഥാപനം ഉടമയ്ക്കും, സഹായിക്കും എതിരെയാണ് കേസ്. ഇതേ സ്ഥാപനത്തിൽ പിന്നീട് പോലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു. അന്വേഷണത്തിൽ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പോലീസ് കണ്ടെത്തി. ഇതോടെ ഉടമയക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തു.

TAGS: BENGALURU
SUMMARY: Youth beaten brutally at rehab centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *