ലൈംഗികമായി ഉപദ്രവിച്ചെന്നാരോപണം; യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി

ലൈംഗികമായി ഉപദ്രവിച്ചെന്നാരോപണം; യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി

ബെംഗളൂരു: ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി. ഗദഗ് മുണ്ടർഗിയിലാണ് സംഭവം. വ്യാജ വാഗ്ദാനങ്ങൾ നൽകി തങ്ങളിലൊരാളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ചായിരുന്നു 41കാരനായ യുവാവിനെ മർദനത്തിനിരയാക്കിയത്.

മുണ്ടർഗി മുൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻ്റിൻ്റെ ഭർത്താവാണ് അക്രമണത്തിനിരയായത്. സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.

പണവും താമസ സ്ഥലവും ജോലിയും വാഗ്‌ദാനം ചെയ്‌താണ് ഇയാൾ യുവതികളെ പ്രലോഭിപ്പിച്ചിരുന്നത്. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി എടുക്കാതായത്തോടെയാണ് സ്ത്രീകൾ ആക്രമണം നടത്തിയത്. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്തതായി മുണ്ടർഗി പോലീസ് പറഞ്ഞു.

TAGS: KARNATAKA, CRIME
KEYWORDS: Man beaten by women group after accusation of physical abuse

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *