ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

100 അടിയിലധികം ഉയരമുള്ള 150-ലധികം രഥങ്ങൾ ഉത്സവത്തിനായി എത്തിയിരുന്നു. രഥങ്ങൾ ഘോഷയാത്രയിൽ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രഥത്തിലുണ്ടായിരുന്ന നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. കഴിഞ്ഞ വർഷം, ഹീലാലിഗെയിലെ ക്ഷേത്ര മേളയിലും സമാനമായ അപകടം റിപ്പോർട്ട്‌ ചെയ്തിരുന്നു.

TAGS: BENGALURU | ACCIDENT
SUMMARY: Man dead, many injured as chariot topples during Madduramma temple fair in Anekal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *