നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലായത്.

അളക്കുന്ന ടാപ്പും, വയറിംഗ് ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുമാണ് ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്. സുരക്ഷ പരിശോധനക്കിടെയാണ് സാധനങ്ങൾ കണ്ടെടുത്തത്. എന്നാൽ തന്റെ ജോലി സംബന്ധമായാണ് വിമാന യാത്രയെന്നും സാധനങ്ങൾ ഇല്ലാതെ പോകില്ലെന്നും ഇയാൾ സുരക്ഷ ജീവനക്കാരോട് പറയുകയും, വിമാനത്താവളത്തിൽ ബഹളം വെക്കുകയും ചെയ്തു.

ഇതോടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇയാളെ പിടികൂടി എയർപോർട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിഐഎസ്എഫ് നൽകിയ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

TAGS: BENGALURU | DETAINED
SUMMARY: Man detained for carrying banned tool set inside bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *