സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ 7.20ഓടെ സ്‌കൂട്ടറിൽ ദേവരബീസനഹള്ളിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ദർശൻ. ഈ സമയം എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും പരുക്കേറ്റ ദർശനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് സ്കൂൾ ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ബസ് ഡ്രൈവർ ചിക്കമഗളൂരു സ്വദേശി ഹർഷ(28)നെതിരെ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES | ACCIDENT
SUMMARY: School bus crashes into scooter, call centre employee killed in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *