കാലിലെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ചു; ചികിത്സ പിഴവെന്ന് പരാതി

കാലിലെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ചു; ചികിത്സ പിഴവെന്ന് പരാതി

ബെംഗളൂരു: കാലിന്റെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ബെളഗാവിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷാഹ്പുർ സ്വദേശി പരശുറാം ഭരമനായക് ആണ് മരിച്ചത്. കാലിൽ ചെറിയ മുറിവ് സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് പരശുരാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ കൃത്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചികിത്സക്കെത്തിയ യുവാവിന് മണിക്കൂറുകൾ കഴിഞ്ഞാണ് ആവശ്യമായ മരുന്നുകൾ പോലും നൽകിയതെന്നും ആരോപണമുണ്ട്. പ്രമേഹ രോഗിയായതിനാൽ മുറിവ് പഴുക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പരശുരാമിന് അസിഡിറ്റി അനുഭവപ്പെടുകയും കുടുംബം ഡോക്ടർമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ലെന്നും, ഇതോടെ യുവാവ് മരണപ്പെടുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പരശുരാമിന്റെ ബന്ധുക്കളുടെ പരാതിയിൽ തിലകവാടി പോലീസ് കേസെടുത്തു.

TAGS: KARNATAKA| DEATH
SUMMARY: Man dies due to alleged medical negligence at pvt hospital in Belagavi

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *