ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

ജോലി സ്ഥലത്തായിരുന്ന ഹരിത കർമസേന അംഗമായ ഭാര്യ രാജി അലക്‌സാണ്ടറെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസി എത്തി പരിശോധിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റ നിലയിൽ അലക്‌സാണ്ടർ ലൂക്കോസിനെ കണ്ടെത്തിയത്.

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലിൽ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മകൻ: അജു.
<BR>
TAGS : KERALA | LATEST NEWS | ELECTROCUTED
KEYWORDS : Man dies of electric shock from iron box

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *