ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ബെംഗളൂരു: ഓവർ ടേക്കിങിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചിഴച്ച് കാർ ഡ്രൈവർ. നെലമംഗല ഹൈവേ ടോൾ ബൂത്തിനു സമീപമാണ് സംഭവം നടന്നത്. ടോൾ ബൂത്തിലേക്ക് പ്രവേശിച്ച് മറികടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ ഇടിച്ചുവെന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടോൾ നൽകാനായി കാർ നിർത്തിയപ്പോൾ അടുത്ത വാഹനത്തിലെ യുവാവ് കാർ ഡ്രൈവറോട് സംസാരിക്കാനെത്തി. തുടർന്ന് ഇയാളുടെ ഷർട്ടിൽ പിടിച്ച കാർ ഡ്രൈവർ ടോൾ ഗേറ്റ് തുറന്നപ്പോൾ പിടിവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 50 മീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ചത്. യുവാവ് റോഡിൽ വീണതോടെ കാർ വേഗത്തിൽ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

 

TAGS: BENGALURU
SUMMARY: Bengaluru man dragged 50 meters by car at toll booth after heated overtaking row

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *