പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു

പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് (21) ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു.

പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ രാമചന്ദ്ര മരിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പോലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

TAGS: BENGALURU | EXPLOSION
SUMMARY: Jilted lover of underage girl blows himself up with gelatin stick in Karnataka

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *