എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

ബെംഗളൂരു: എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ മലയാളിയായ വയോധികൻ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിലാണ് സംഭവം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (74) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. ഈ സമയം കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. മകൻ ഓടി രക്ഷപ്പെട്ടു, എന്നാൽ പ്രായാധിക്യത്താൽ ഏലിയാസിന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. പിന്നാലെ കാട്ടാന ഇദ്ദേഹത്തെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരുക്ക് ആണ് മരണ കാരണം.

കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരസിംഹരാജ മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്. നരസിംഹരാജപുര താലൂക്കിൽ ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്.

TAGS: KARNATAKA | DEATH
SUMMARY: Kerala man dies in wild tusker attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *